പൗഡിക്കോണത്ത് വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം :

പൗഡിക്കോണത്ത് വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായ  വിജയമ്മയെയാണ്
(80) വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയം. 

വിജയമ്മയും ഇരുകാലുകളുമില്ലാത്ത മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കട്ടിലിനടിയിലാണ് വിജയമ്മയുടെ മൃതദേഹം കിടന്നത്. ശരീരത്തിലും മുഖത്തും പരുക്കുകളുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.