മീനാക്ഷിയുടെ കത്ത് കിട്ടി,ഓണസദ്യ ഉണ്ണാനെത്തി മന്ത്രി അപ്പൂപ്പന്‍; മുള്ളറംകോട് സ്‌കൂളിലെ ഓണാഘോഷത്തിനെത്തി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുള്ളറംകോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണസദ്യ ഉണ്ട്, ഓണം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷി ‘മന്ത്രി അപ്പൂപ്പന്‍ ഞങ്ങള്‍ക്കൊപ്പം ഓണമുണ്ണാന്‍ വരാമോ’ എന്ന് കത്തെഴുതി ചോദിച്ചിരുന്നു. അതിന് മറുപടിയായി എത്തുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരുന്നു.

സ്‌കൂളില്‍ ഓണസദ്യയ്ക്ക് മന്ത്രി അപ്പൂപ്പന്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്കും കൗതുകമായി. കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പൂപ്പനെ ചേര്‍ന്നു നിന്നു, പിന്നെ സദ്യ ഉണ്ണാനും ക്ഷണിച്ചു. വിഭവസമ്യദ്ധമായ ഓണസദ്യ. പലര്‍ക്കും മന്ത്രിയെ നേരില്‍ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു.
അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.

കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോടാണ് ഗവര്‍മെന്റ് എല്‍പി എസ്
.