കല്ലമ്പലം:ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ കേരള പഞ്ചായത്ത് വാർത്ത ചാനലുമായി ചേർന്ന് കരവാരം പഞ്ചായത്ത് കല്ലമ്പലം കൈരളി മൈതാനത്ത് ആരംഭിച്ച ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു.18 വരെ നീണ്ടുനിൽക്കുന്ന മഹാ വിപണന വിജ്ഞാപന മേളയിൽ എക്സിബിഷൻ,സെമിനാറുകൾ,മെഡിക്കൽ ക്യാമ്പ്,അമ്യൂസ് മെന്റ് പാർക്ക്,ഫ്ലവർ ഷോ,നാടൻ വിഭവങ്ങളുടെ ഭക്ഷണശാല,കുട്ടികൾക്കായുള്ള പാർക്ക്,ക്വിസ്, കലാമത്സരങ്ങൾ,ഫിഷ് ഹബ്ബ്,ചലച്ചിത്ര താരങ്ങളുടെ സ്റ്റാർ നൈറ്റ്, ട്രാക്ക് ഗാനമേള തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.കല്ലമ്പലത്തിന്റെ ഹൃദയ ഭാഗത്ത് കേരള കൗമുദി ബ്യൂറോയുടെ മുൻവശം പത്തേക്കറോളം വരുന്ന സ്ഥലത്താണ് മേള. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ആംബുലൻസ് സേവനവും ലഭ്യമാണ്.സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.