കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരി മലര്‍ എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. ജോലി വാഗ്ദാനം ചെയ്ത് ലഹരി നല്‍കി കൂട്ടബലാല്‍സംഗം ചെയ്തെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ 32 കാരിയെയാണ് ബലാത്സംഗം ചെയ്തത്. ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലർ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടിൽ കൊണ്ടു പോയി. അവിടെ വെച്ച് വിജേഷും മറ്റൊരാളും ചേർന്ന് ജ്യൂസ് നൽകി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.