മുഖ്യമന്ത്രിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം, ആശംസാപ്രവാഹം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ഇന്ന്. മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന കുറിപ്പോടെ ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി. നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്നത്. അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് സ്കൂളിലെ അദ്ധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം എല്‍ എയും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു വിവാഹം.