കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി. കൊല്ലം ചിന്നക്കട മെയിൻ റോഡിന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ് വായിൽ നിന്നും നുരയും പാതയും വന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. യുവതിയെ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനായുള്ള അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാൽ ജീവനക്കാർ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്. യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക് മുൻപ് യുവാവ് മുങ്ങിയതായാണ് വിവരം. യുവതിയുടെ ബാഗിൽ നിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. ലഹരി ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ പെൺകുട്ടിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. പെൺകുട്ടിയുടെ രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഞങ്ങൾ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്.