ഓണമൊക്കെയായില്ലേ... ഇനി വിളമ്പാൻ അറിയില്ലാന്നൊന്നും പറയാൻ നിക്കണ്ട..ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്..

1) ചിപ്സ് 
2) ഉപ്പേരി (ശർക്കര വരട്ടി)
3) പഴം 
4) പപ്പടം 
5) ഉപ്പ് 
6) ഇഞ്ചി
7) നാരങ്ങ 
8) മാങ്ങ
9) വെള്ള കിച്ചടി 
10) ഓലൻ 
11) ചുവന്ന കിച്ചടി 
12) മധുരക്കറി 
13) തീയൽ 
14) കാളൻ 
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരൻ 
17) അവീൽ 
18) കൂട്ടുകറി 
19) ചോറ് 
20) പരിപ്പ് 
21) നെയ്യ്
22) സാമ്പാർ 
23) അടപ്രഥമൻ 
24) ഗോതമ്പ് പായസം 
25) പുളിശ്ശേരി 
26) രസം 
27) മോര്

സദ്യ വിളമ്പുന്ന രീതി 

(അതിഥി ഇരിക്കുന്നതിന് മുന്നേ)

സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയിൽ വാഴയില ഇടുക. 
ഇടത് വശത്ത് ഇലയുടെ മുകളിലായി കപ്പ് വെള്ളം വയ്ക്കുക.\
ഇലയുടെ ഇടത് വശത്ത് താഴെയായി 1 മുതൽ 4 വരെയുള്ള ഐറ്റംസ് വിളമ്പുക.

ഇലയുടെ മുകളിൽ ഇടതുവശത്തു നിന്നും തുടങ്ങി 5 മുതൽ 16 ഐറ്റംസ് നിരയായി വിളമ്പുക.
ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പുക.

(അതിഥി ഇരുന്നതിന് ശേഷം)

ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടുക. ചോറിന് മുകളിൽ പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാർ കൊണ്ടുപോയി ആവശ്യമുള്ളവർക്ക് ഒഴിച്ചു കൊടുക്കുക.

തുടർന്ന് രണ്ടാമത്തെ ട്രിപ്പ് ചോറ് ഇടുകയും കൂടെ സാമ്പാർ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം അടപ്രഥമനും പുറകെ ഗോതമ്പ് പായസവും ഇലയിൽ ഒഴിച്ചു കൊടുക്കുക.

മൂന്നാമത്തെ ട്രിപ്പ് ചോറിടുക (വളരെ കുറച്ച്). പുറകെ പുളിശ്ശേരിയും തുടർന്ന് രസവും അവസാനം മോരും ഒഴിച്ചു കൊടുക്കുക.