രത്തന്‍ ടാറ്റയ്ക്ക് ശേഷമാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രിയെത്തുന്നത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.
ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.