കാട്ടാക്കടയിൽ മധ്യവയസ്കൻ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനപുരം കാട്ടാക്കടയിൽ മധ്യവയസ്കനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി മോഹനനാണ് മരിച്ചത്.കാട്ടാക്കടയിൽ വാച്ച് കട നടത്തുകയായിരുന്നു മോഹനൻ. കടയുടമ അശോകനെതിരെ കടയുടെ ഭിത്തിയിലും കണ്ണാടിയിലും ചില കാര്യങ്ങൾ എഴുതി വെച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.