ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പിറന്ന നാടിനെ മോചനത്തിനായി സുധീരം പോരാടി വീരമൃത്യു വരിച്ച വക്കം ഖാദർ രക്തസാക്ഷിദിനം ആചരിച്ചു .ഇന്ന് രാവിലെ ഒൻപതുമണിക്ക് വക്കം ഖാദർ അസോസിയേഷൻ ഹാളിൽ നടന്നചടങ്ങിൽ പ്രസിഡന്റ് ജെ.സലിം പാതകഉയർത്തി.ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ്. അംബികയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വാ:ബി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.വക്കം ഖാദർ അസോസിയേഷൻ സെക്രട്ടറി ഷാജു റ്റി സ്വാഗതമാശംസിച്ച ചടങ്ങിൽ അഡ്വ. ഷൈലജാ ബീഗം,ആർ.സുഭാഷ്,ഷാഷ്നാഥ്,കെ.രാജേന്ദ്രൻ,എ.നസീമ ടീച്ചർ എന്നിവർ ആശംസപ്രസംഗം നടത്തി.വക്കം ഖാദർ ലൈബ്രറി സെക്രട്ടറി കെ.സുരേഷ് ചന്ദ്രബാബു ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.