സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച്‌ മടങ്ങിയ 55കാരൻ കുഴഞ്ഞുവീണു മരിച്ചു, പിന്നാലെ ബന്ധുവും

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച്‌ മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു.പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു.

കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പിൽ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ് എച്ച്‌ മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.

അണുബാധയെ തുടര്‍ന്നുള്ള ഗുരുതര രോഗം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം തോന്നി. സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കും മുമ്ബേ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും മരണം സംഭവിച്ചത്.