അക്ഷരങ്ങളിലൂടെ ഭാഷയെ പ്രയോഗവത്കരിച്ചും,
കണക്കിന്റെ വാതായനങ്ങൾ തുറന്ന് പ്രപഞ്ചത്തെ ആകെയളന്നു തന്നും,
ശാസ്ത്രഗതിയുടെ ഉയർച്ചതാഴ്ചകൾക്ക് രാസപ്രവർത്തനത്തിന്റെ ദ്രവീകരണങ്ങൾ നിറച്ചും,
സാമൂഹ്യപാഠത്തിലൂടെ രാജ്യത്തെയും ലോകരാജ്യങ്ങളെയും മനസ്സിലേക്കെത്തിച്ചും ,
ജീവശാസ്ത്രത്തിലൂടെ ജന്തുജാലങ്ങളുടെ ശ്വാസഗതിയെ നമ്മുടെ ശ്വാസഗതിക്കൊപ്പമാക്കിയും,
പാടാനും, പടം വരക്കാനും, തുന്നാനും , പങ്കു വയ്ക്കാനും , ഒന്നിച്ചു പ്രവർത്തിക്കാനും , നൃത്തം ചവിട്ടാനും പഠിപ്പിച്ചും ,
സത്യധർമ്മങ്ങളെ ശ്രുതി ചേർത്ത് ഏകദൈവത്തിന്റെ കീഴിലേക്കെത്തിച്ച് അത് നീയാണെന്ന് ബോധ്യം വരുത്താനും
പിന്നിട്ട വഴികളിൽ അങ്ങനെയങ്ങനെ അറിവിന്റെ പുണ്യാശ്രമങ്ങളിൽ എത്രയോ ഗുരുക്കന്മാർ ... ജി.
ഇന്ന് അദ്ധ്യാപക ദിനത്തിൽ ഏല്ലാവരെയും സ്മരിക്കുന്നു - നന്ദിയും കടപ്പാടും സ്നേഹവും അർപ്പിക്കുന്നു.
#അദ്ധ്യാപക_ദിന_ആശംസകൾ
,മീഡിയ16