കൊല്ലം പവ്വർഹൗസ് മുക്കിൽ ,കുഴിക്കണ്ടം വയലിൽ വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെയും ലളിതമ്മയുടെയും മകനായ സുനിൽ കുമാർ കഴിഞ്ഞ മൂന്ന് വർഷമായി വർക്കല വാൽസല്യം ചാരിറ്റി ഹോമിലെ ജീവനക്കാരനായിരുന്നു. തിരുവോണ ദിനത്തിൽ വീട്ടിൽ പോയി മടങ്ങവെയാണ് ട്രയിനിൽ നിന്നും വീണ് അപകടം സംഭവിച്ചത്. പോലീസ് - റെയിൽവേ വിഭാഗങ്ങളുടെ നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും...!