*ഓണമധുരം 2022*
➖️➖️➖️➖️➖️➖️➖️
ആലംകോട് :
ആലങ്കോട് ഗവ: എൽപിഎസിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ഓണമധുരം -'22 എന്ന വൈവിധ്യമാർന്ന പരിപാടി സംഘടിപ്പിച്ചു. കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടുമധുരങ്ങളെ പരിചയപ്പെടുത്താനും നാട്ടുപലഹാരങ്ങൾ വേവിക്കുന്ന രീതികളും കുട്ടികളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്. ഉണ്ണിയപ്പം ആലങ്ങ,പക്കാവട, മുള്ള്മുറുക്ക് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾ പാചകം ചെയ്തു കുട്ടികളും അധ്യാപകരും എസ്എംസി അംഗങ്ങളും ചേർന്ന് മധുരം പങ്കിട്ടു. വർദ്ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് ഒരു തിരുത്തായിരുന്നു ഈ ഒത്തുകൂടൽ. കുട്ടികൾക്ക് പുതിയ അനുഭവവും അറിവുമായിരുന്ന ഈ പരിപാടി നമ്മുടെ സംസ്കാരത്തിന്റെ മഹത്വം വിളിച്ചോതുന്നതായി. ഹെഡ്മിസ്ട്രസ് റീജ സത്യന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ബിആർസി കുടുംബവും ഓണ മധുരത്തിൽ പങ്കാളികളായി.