2022 സെപ്റ്റംബർ 11 ആറ്റിങ്ങൽ നഗരസഭ ഓണാഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരവും മിനിമാരത്തോണും നടത്തുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരവും മിനിമാരത്തോണും നടത്തുന്നു. 2022 സെപ്റ്റംബർ 11 ന് രാവിലെ പത്തുമണിക്ക് ഡയറ്റ് സ്കൂളിൽ വടംവലി മത്സരം നടക്കും. സെപ്റ്റംബർ 14ന് രാവിലെ 6.30ന് ആലംകോട് ജംഗ്ഷനിൽ നിന്നും മിനി മാരത്തോണും നടത്തുന്നു. മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ക്യാഷ് പ്രെയിസ് നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു ദിവസം മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9446967877.