ദുബായ്: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ പഴിക്കേട്ട താരങ്ങളില്‍ ഒരു താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്നു താരം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ പന്തിന് അവസരം ലഭിച്ചിരുന്നില്ല. പകരം ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല.സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയാണ് ആദ്യമായി ഏഷ്യാ കപ്പില്‍കളിക്കുന്നത്. എന്നാല്‍ 12 പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ടീം മോശം നിലയില്‍ നില്‍ക്കുമ്പോഴാണ് പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ വിക്കറ്റ് കളയുന്നത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 13 പന്തില്‍ 17 റണ്‍സെടുക്കാനാണ് സാധിച്ചത്. അഫ്ഗാനിസ്ഥാനെതിരെ അവസാന മത്സരത്തില്‍ 20 പന്തുകളില്‍ നിന്ന് 16 റണ്‍സുമായി പുറത്താവാതെ നിന്നു.