തിരുവനന്തപുരത്ത് പുലർച്ചെ വമ്പൻ റെയ്ഡ്, 107 ഗുണ്ടകള്‍ പിടിയില്‍, 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാവേട്ട. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍.  ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.