തിരുവനന്തപുരം: പൊഴിയൂരിൽ മാവിക്കളവിൽ രണ്ട് കുട്ടികള്‍ ആറ്റിൽ മുങ്ങിമരിച്ചു. അരുമാനൂർ സ്കൂളിലെ 10 -ാം ക്ലാസ് വിദ്യാർത്ഥികളായ അശ്വൻ രാജ്, ജോസ് വിൻ എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചലിൽ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. ഇന്ന് സ്കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാർത്ഥികള്‍ കടവിൽ കുളിക്കാൻ പോയി. അശ്വൻ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കൽപ്പെട്ടത്.