പച്ചക്കറി കടയിൽ ലോഡ് ഇറക്കവേ C I T U തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

പച്ചക്കറി കടയിൽ ലോഡ്  ഇറക്കവേ C I T U തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
 ഭരതന്നൂർ കൊച്ചു വയൽ സ്വദേശിയും കല്ലറ പേരാപ്പ കുന്നിൽ വീട്ടിൽ താമസിക്കുന്ന ഷാജി(46) ആണ്  മരണപ്പെട്ടത്.
വൈകിട്ട് 5 മണിയോടെ കല്ലറ ജംഗ്ഷനിലെ പച്ചക്കറി കടയിൽ ലോഡ് ഇറക്കി കൊണ്ടിരിക്കെ കല്ലറ ബസ്റ്റാൻഡിലെ ബാത്റൂമിലേക്ക് പോയ ഷാജി തിരികെ എത്താൻ വൈകിയതിന് തുടർന്ന് സഹപ്രവർത്തകർ തിരക്കി എത്തിയപ്പോഴാണ് ബാത്ത്റൂമിന് പുറത്ത് കുഴഞ്ഞ് വീണ നിലയിൽ കണ്ടത് ഉടൻതന്നെ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

 ഭാര്യ അമ്പിളി

മക്കൾ പൂർണിമ പൂർണ്ണേന്ദു .