BREAKING NEWS എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദൻ. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. ഇതോടെ മന്ത്രിസഭയിലും മാറ്റം ഉണ്ടാകും.

  സി പി എം സംസ്ഥാന സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻമാസ്റ്റർ 1970 ൽ പാർട്ടി അംഗമായി. DYFI യുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 6 വർഷം കണ്ണൂർ ജില്ലാ CPM സെക്രട്ടറി . 1991 ൽ സംസ്ഥാനക്കമ്മിറ്റി അംഗമായി. 2006 ൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. പല തവണ MLA ആയി. ഇപ്പോഴത്തെ പിണറായി മന്ത്രിസഭയിൽ തദ്ദേശഭരണമന്ത്രി .സി പി എം കേന്ദ്രക്കമ്മിറ്റി അംഗമാണ്. സിപിഎമ്മിലെ സൗമ്യ ഭാവമുള്ള, കെട്ടിലും മട്ടിലും സംസാരത്തിലും, പ്രസംഗത്തിലുമൊക്കെ ഒരു പ്രത്യേക ശൈലി കാത്തുസൂക്ഷിക്കുന്ന കരുത്തനായ നേതാവു തന്നെയാണ് ഗോവിന്ദൻമാസ്റ്റർ . സൈദ്ധാംന്ധിക പരിജ്ഞാനമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണദ്ദേഹം. ഒരിക്കലും ദേഷ്യപ്പെട്ടോ പരിഭവിച്ചോ ഗോവിന്ദൻ മാസ്റ്റർ പൊതുവേദിയിലോ വാർത്താ സമ്മേളനങ്ങളിലോ സംസാരിക്കാറില്ല. നല്ല പച്ചയായ ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് എം വി ഗോവിന്ദൻമാസ്റ്റർ.