കേരളത്തിലാകമാനമുള്ള സ്കൂൾ
വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തി പണം സമ്പാദിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതും, സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ മയക്ക് മരുന്നിന് അടിമയാകുന്ന പശ്ചാത്തലത്തിൽ വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ രഹസ്യ സ്ക്വാഡുകൾ ഉണ്ടാക്കി മയക്കുമരുന്ന് വേട്ട ആരംഭിച്ചതിന്റെ ഭാഗമായി ആട്ടോയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന വർക്കല പുന്നമൂട് കുരക്കണ്ണി പാറയിൽ സ്‌കൂളിന് സമീപം സജീന മൻസിലിൽ താമസിക്കുന്ന നൂഹ് മകൻ സുധീറിനെ
വാഹനവും കഞ്ചാവും ഉൾപ്പെടെ
പിടികൂടി അയിരൂർ പോലീസ് സ്റ്റേഷൻ ക്രൈം 668/2022 കേസ്സ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്യ്തു . ഇയാൾക്കെതിരെ വർക്കല പോലീസ് സ്റ്റേഷനിൽമാത്രം 4 കേസ്സുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്