ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന്‍ കിരണിന്റെ (27) കുത്തേറ്റത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് മേരിയെ മകന്‍ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.