*കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് സ്കേറ്റിംഗ് ബോർഡിൽ യാത്ര ചെയ്യുന്നതിനിടയിൽ അപകടത്തിൽ പ്പെട്ട് വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം*.

പുല്ലമ്പാറ അഞ്ചാം കല്ല് സ്വദേശി അനസ്സാണ് മരിച്ചത്.കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ സ്കേറ്റിംഗ് ബോർഡിൽ സഞ്ചരിച്ച് പല സംസ്ഥാനങ്ങളും താണ്ടി ഹരിയാനയിൽ എത്തിയിരുന്നതാണ്.  ഹരിയാനയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന വഴിയിൽ ഇന്ന് രാവിലെയാണ് മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടായത് എന്നാണ് പ്രഥമിക വിവരം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അനസ് മരണപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്.ബന്ധുക്കൾ ഹരിയാന പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ് . 
 അപകടം എങ്ങനെ സംഭവിച്ചത് എന്നതിനെക്കുറിച്ചൊന്നും ഇതുവരെയും കൂടുതൽ വ്യക്തത വന്നിട്ടില്ല.