*രാജകുമാരി ഗ്രൂപ്പിൻ്റെ സൗജന്യ ആബുലൻസ് സർവീസും ഉച്ചയുണ് പദ്ധതിക്കും തുടക്കമായി*

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രമുഖ വ്യാപാര ശൃംഖലയായ രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈത്താങ്ങ് ചാരിറ്റബിൽ ട്രസ്റ്റിൻ്റെ കീഴിൽ സൗജന്യ ആബുലൻസ് സേവനത്തിനും സൗജന്യ ഉച്ചയൂണ് പദ്ധതിക്കും തുടക്കം കുറിച്ചു. 
ആബുലൻസിൻ്റെ ഫ്ലാഗ്ഗ് ഓൺ കർമ്മം ബഹുമാനപ്പെട്ട വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. അത്യാഹിതങ്ങളിൽ പെടുന്നവർക്ക് തൊട്ട് അടുത്ത ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കുക എന്ന ദൗത്യവുമായി രാജകുമാരി ആബുലൻസ് കഴക്കൂട്ടം മുതൽ കൊട്ടിയം വരെയുള്ള സ്ഥലങ്ങളിൽ 24x7 സേവനം നടത്തും.
തങ്ങളുടെ പട്ടണത്തിൽ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉച്ചഭക്ഷണം
നല്കുന്ന പദ്ധതിയായ സ്നേഹ ഊണിൻ്റെ പ്രവർത്തന ഉദ്ഘാടനം
ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക നിർവഹിച്ചു.വിശപ്പിനോളം സങ്കടം ഉള്ള മറ്റൊന്ന് ഇല്ലാ എന്ന തിരിച്ചറിവിലൂടെ രാജകുമാരി നടത്തുന്ന സ്നേഹ ഊണിലൂടെ നിരവധി പേർക്ക് ആശ്വാസമേകും.
പാരിപ്പള്ളി -പള്ളിക്കൽ റോഡിൽ മുക്കടയിൽ രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് പദ്ധതിയും തണൽ പാലിയേറ്റിവ് കെയറും സംയുക്തമായി ആരംഭിക്കാൻ പോകുന്ന സൗജന്യ ഡയാലിസ് സെൻ്റർ, സൗജന്യ ഒ.പി, ഫാർമസി തുടങ്ങിയ സേവനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ആറ്റിങ്ങൽ എം.പി ശ്രീ അടൂർ പ്രകാശ് നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറേ ശ്രദ്ധ നല്കുന്ന രാജകുമാരി ഗ്രൂപ്പിൻ്റെ ബ്ലഡ് ഡോണേഷൻ വാട്ട്സാപ്പ് കൂട്ടായ്മയിലൂടെ കേരളത്തിലെ പല ആശുപത്രിലേക്കും രക്തം എത്തിക്കുവാൻ രാജകുമാരി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട് .വർക്കല എം.എൽ.എ. വി ജോയി,ചാത്തന്നൂർ എം.എൽ.എ ശ്രീ ജയലാൽ, വർക്കല കഹാർ EXഎം.എൽ.എ, തുടങ്ങി  രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ  പ്രമുഖരും രാജകുമാരി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് ആമ്പുലൻസ് സേവനത്തിനായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലേക്ക് ബന്ധപെടാവുന്നതാണ്
*9048511108*
*9048611108*