ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലെ പരിചയത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറയുന്നത്.
വിനീതില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല. എന്നാല്‍ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത വിനീത്. യുവതിയുടെ സമ്മതം ഇല്ലാതെ അവയില്‍ പോസ്റ്റുകളും, സ്റ്റോറികളും ഇട്ടു. പിന്നാലെ ഭീഷണിയും ഉണ്ടായി.