തിരുവനന്തപുരം:ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേകം ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കംമറിച്ചിൽ. ദളിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു പിന്മാറ്റംകോർപ്പറേഷന്‍റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾക്കായി ജനറൽ/ എസ്സി വിഭാഗങ്ങൾക്ക് പ്രത്യേകം ടീമുകൾ ഉണ്ടാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നത് വ്യാപക വിമര്‍ശനം...വിമശനം ശക്തമാകുന്നതിനിടെയാണ് നഗരസഭയ്ക്ക് ഒരു ടീമേ ഉണ്ടാകൂവെന്നും അതിൽ എല്ലാ വിഭാഗവും ഉണ്ടാകുമെന്നും വിശദീകരിച്ച് മേയറുടെ പിന്നോട്ടുപോക്ക്.