പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി(85) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢൻ, തനിയെ, ഉത്സാഹ കമ്മിറ്റി, ആനന്ദഭൈരവി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.