സ്വകാര്യ ബസ് ഉടമയെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണി മുടക്ക് പൂർണ്ണം.
സ്വകാര്യ ബസ് പണിമുടക്കിന് പിന്നാലെ കെ എസ് ആർ ടി സി കൂടി സർവ്വീസുകൾ കുറച്ചതോ ടെ സാധാരണക്കാരും വലഞ്ഞു.
സ്വകാര്യ ബസ് പണിമുടക്കിന് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ജില്ലാ കമ്മിറ്റിയാണ് അഹ്വാനം ചെയ്തത്.
സുധീർ ബസ് ഉടമയും ബസ് ഡ്രൈവറും അയ സുധീറിനെ വക്കം പെട്രോൾ പമ്പിൽ വച്ച് ഒരു സംഘം ഓട്ടോ തൊഴിലാളികൾ ഇന്നലെ രാത്രിയിൽ മാരക ആയുധങ്ങളുമായി വെട്ടി പരിക്കേൽപ്പിച്ച രണ്
രാവിലെ ബസ് സർവീസ് നടത്തുമ്പോൾ മുന്നിലായി പോയ റിട്ടേൺ ഓട്ടോ യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറുമായി വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം.
രാത്രിയിൽ സംഘടിച്ചെത്തിയ ഒരു ഇട്ടം ഓട്ടോ തൊഴിലാളികൾ മാരക ആയുധങ്ങളുമായി എത്തി വെട്ടി പരിക്കേൽപ്പിച്ചതെന്ന് പരിക്കേറ്റ സുധീർ പറഞ്ഞു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സുധീറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്വകാര്യ ബസ് ഉടമയും ജീവനക്കാരനുമായ സുധീറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഓട്ടോ തൊഴിലാളികളുടെ അക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ ഒരു ബസുകളും സർവീസ് നടത്തരുത് എന്നും പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ജില്ലാ കമ്മിറ്റി അറിയിച്ചു.