*ചമ്പാരൻ സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരവും ആയി പേരൂർ എം എം യുഎസിലെ കുരുന്നുകൾ*

ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പേരൂർ എംഎം സ്കൂളിന്റെ ഒന്നാം ക്ലാസിലെ കൊച്ചുകുരുന്നുകൾ പുലിക്കുഴിമുക്ക് കനിവ് ലൈബ്രറി ഹാളിൽ ചമ്പാരൻ സത്യാഗ്രഹത്തിന്റെ ആവിഷ്കാരവും സ്വാതന്ത്ര്യദിന ഗീതങ്ങൾ, സമര സേനാനി കളുടെ വേഷപ്പകർച്ച എന്നിവ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലാസ് പിടിഎ ചെയർമാൻ റീമ സ്വാഗതവും സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ അഡ്വ. എം എം താഹ ഉദ്ഘാടനവും നിർവഹിച്ചു. സഫീർ മൗലവി, ശ്രീജ എന്നിവർ സംസാരിച്ചു.