കൊച്ചിയിലെ ഫ്ലാറ്റിലെ കൊലപാതകം: അർഷാദ് പിടിയിൽ

കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിലെ കൊലപാതകത്തിൽ പൊലീസ് അന്വേഷിക്കുന്ന അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍. കേരളം വിടാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അർഷാദ് പിടിയിലാവുന്നത്. സജീവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തില്‍ 20 മുറിവുകള്‍ കണ്ടെത്തി. തലയിലുള്‍പ്പെടെ മുറിവുകള്‍ കാണപ്പെട്ടുവെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. തുണിയിൽ കെട്ടിയ നിലയിലാണ് ഫ്ലാറ്റിൽ സജീവന്റെ മൃതദേഹം കണ്ടെത്തിയത്. എസ്പി ഒാഫീസിലുള്ള അര്‍ഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.