കേരളത്തിലെ സഹകരണ മേഖലയെ തകർക്കരുത്; സഹകരണ ജീവനക്കാർ.

ആറ്റിങ്ങൽ: ചൂഷകവർഗ്ഗത്തിൻ്റെ നീരാളി പിടിത്തത്തിൽ നിന്ന് സാധാരണക്കാരന് മോചനമേകാൻ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിൻ്റെ സകല മേഖലകളിലും സജീവസാന്നിദ്ധ്യമായിമാറിയിരിക്കുകയാണ്. അത്തരത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സഹകരണ മേഖലയിലെ ജീവനക്കാർ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി നടയിൽ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമം സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി നേതാവ് എസ്.ആർ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.വിജയകുമാർ, യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് ആർ.രവീന്ദ്രൻ നായർ, ഏര്യാ പ്രസിഡൻ്റ് ശ്രീലത പ്രദീപ്, സെക്രട്ടറി പി.വി.സുനിൽ മുൻ ജില്ലാ സെക്രട്ടറി എം.മുരളി, ഐഎൻറ്റിയുസി നേതാവ് അനു.എ,സഹകരണ ബാങ്ക് പ്രസിഡൻ്റ് മാരായ ജി.ചന്ദ്രശേഖരൻ നായർ ,ജെ.സലിം ,സി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.