*കീഴായി ക്കോണത്ത് നടന്ന അപകടത്തിൽ യുവാവ് മരിച്ചു.*

സംസ്ഥാനപാതയിൽ
വെഞ്ഞാറമൂട് കീഴായിക്കോണത്തിന് സമീപം എറിപാറയിൽ  രാത്രി 12 മണിയോടെ നടന്ന അപകടത്തിൽ നെല്ലനാട് സ്വദേശി
 യായ യുവാവ് മരണപ്പെട്ടു.
നെല്ലനാട് 
ഷുക്കൂർ മൻസിലിൽ
ഷാനു .എസ് .നസീർ (29) , ആണ് മരിച്ചത്.ആറ്റിങ്ങലിൽ സലൂൺ ഷോപ്പ് നടത്തി വരികയായിരുന്നു.കട അടച്ച ശേഷം വരവേ വീടിന് ഒരു കിലോമീറ്റർ മുൻപാണ് അപകടം നടന്നത്.ഷാനു സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.ഇടിച്ച വാഹനം നിർത്താതെ പോയി.

ഭാര്യ: നൗഷ്ണ ,മകൾ :ഐറ