മൂന്നുപേർക്ക് പരുക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.സ്കൂട്ടറിൽ വരികയായിരുന്ന യുവാവ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും പരുക്കേറ്റു.