*നഗരൂർ കല്ലിംഗലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു*

തിരുവനന്തപുരം നഗരൂരിൽ വാഹനാപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.. ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിലായിരുന്നു അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരൂരിൽ അമിത വേഗതയിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അച്ഛനും അഞ്ച് വയസ്സുകാരനായ മകനും മരിച്ചു; മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരം

ആറ്റിങ്ങൽ: നഗരൂരിൽ അമിത വേഗതയിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അച്ഛനും അഞ്ച് വയസ്സുകാരനായ മകനുമടക്കം രണ്ട് മരണം മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരം അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ കൂടി വരുകയായിരുന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയും ബൈക്ക് യാത്രികരായ അച്ഛനും മകനും മരിക്കുകയും മറ്റൊരു മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കല്ലിഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരണമടഞ്ഞത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അപകടം.  നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരൻ്റെ തല ചിന്നി ചിതറി സംഭംവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ അച്ഛൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിൻ്റെ ഭാര്യ. സംഭവവുമായി ബന് പ്പെട്ട് മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരെ പൊലീസ് കസ്റ്റടിയിൽ എടുത്തു. മൃത്ദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.