കുറവൻകുഴി - തൊളിക്കുഴി റോഡിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി ഗതാഗതം നിരോധിച്ചു.

കുറവൻ കുഴി തൊളിക്കുഴി   റോഡിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി 11-08-22 മുതൽ ഈ റോഡിൽ താത്കാലികമായി വലിയവാഹനങ്ങൾ നിരോധിക്കുകയാണ്.മുക്കുന്നം ജംഗ്ഷനിൽനിന്നും വരുന്ന വാഹനങ്ങൾ കടയ്ക്കൽ റോഡു വഴി പോകേണ്ടതാണ്. മറ്റു ചെറിയ വാഹനങ്ങൾ പോലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡും ഉപയോഗിക്കേണ്ടതാണന്ന് പൊതുമരാമത്തു റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.