ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രി വി.അബ്ദുറഹ്മാനാണ്  അതിരൂപത അധികൃതരെ ക്ഷണിച്ചത്. ചര്‍ച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും.