കർഷകദിനത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുമായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം

തരിശുഭൂമി കൃഷിയോഗ്യമാക്കുക  എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതി നഗരൂർ  ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിൽ കർഷക ദിനത്തിൽ ആരംഭിച്ചു.  നഗരൂർ ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡും കൃഷിഭവനും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ശ്രീ ശങ്കര വിദ്യാ പീഠം ത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ്‌ അനൂപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ   പ്രിൻസിപ്പൽ ലക്ഷ്മി. ആർ.വാരിയർ ഉത്ഘാടനം നിർവഹിച്ചു. പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാമുദിൻ നിർവ്വഹിച്ചു. തുടർന്ന് പി.ടി.എ. പ്രസിഡന്റ്‌, പ്രിൻസിപ്പൽ, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പച്ചക്കറി തൈകൾ നട്ടു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും വാർഡ് അംഗം
നിസാമുദീൻ കൃതജ്ഞതയും രേഖപെടുത്തി.