മുംബൈ വസായി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന ഭാര്യയെ വലിച്ചിഴച്ച് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ഭര്‍ത്താവ് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ കിടത്തിയിരുന്ന കുട്ടികളെ എടുത്ത് യുവാവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്പ്ലാറ്റ്‌ഫോമിന്റെ ബെഞ്ചില്‍ സ്ത്രീ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് യുവാവ് സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇരുവരും തമ്മില്‍ സംസാരിച്ച ശേഷമാണ് യുവാവിന്റെ പ്രകോപനം.
ഞായറാഴ്ച ഉച്ചമുതല്‍ കുടുംബം സ്റ്റേഷനിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് പിന്നാലെ യുവാവ് ആദ്യം ദാദറിലേക്കും പിന്നീട് കല്യാണിലേക്കുമാണ് പോയതെന്ന് പൊലീസ് പറയുന്നു. താനെയിലെ ഭിവണ്ടി നഗരത്തില്‍ നിന്നാണ് യുവാവിനെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.