ആലപ്പുഴ : വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കർഷകത്തൊഴിലാളി മരിച്ചു. തലവടി തെക്ക് ഇല്ലത്തുപറമ്പിൽ ഇ.ആർ.ഓമനക്കുട്ടൻ (50) ആണ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചത്.വീട്ടുപരിസരത്തും സമീപത്തെ റോഡിലും വെള്ളക്കെട്ടായതിനാൽ വാഹനം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പിന്നീട് വള്ളത്തിൽ കയറ്റി അകലെയുള്ള റോഡിലെത്തിച്ച് കാറിൽ പരുമലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു