കിളിമാനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ

 നഗരൂർ ചെമ്പരത്തിമുക്ക് വിളയിൽ വീട്ടിൽ സതീശൻ,ചിഞ്ചു ദമ്പതികളുടെ 
 മൂന്നു ആൺമക്കളിൽ രണ്ടാമത്തെ മകനായ ആനന്ദ് (10) ആണ് ഇന്നലെ (27.8.2022) രാത്രി 8.30 മണിയോടെ വീടിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇന്ന് സന്ധ്യയോടെ  കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നഗരൂർ പോലീസും, നാട്ടുകാരും പരിസരപ്രദേശങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിൽ വീടിലെ പൊക്കം കുറഞ്ഞ കിണറ്റിന് സമീപം ആനന്ദിന്റെ ചെരുപ്പ് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നഗരൂർ പോലീസ്  ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ നടത്തിയ തിരച്ചിലിൽ ആനന്ദിന്റെ മൃതദേഹം   കണ്ടെത്തുകയുമായിരുന്നു.
 കിളിമാനൂർ ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട ആനന്ദ്. കേശവപുരം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ രാവിലെ പോസ്റ്റുമാർട്ട നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.. മരണവുമായി ബന്ധപ്പെട്ട് മേൽ നടപടികൾ നഗരൂർ പോലീസ് സ്വീകരിച്ചു വരുന്നു.