സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാത്തന്നൂർ; സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിൽ ഇറങ്ങി ഒഴിക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തി കൊല്ലം അയത്തിൽ അനുഗ്രഹ നഗർ 71 സജീന മനസ്സിൽ നജീബിന്റെയും നസീമയുടേയും  മകൻ നൗഫൽ( 22 )  ന്റെ മൃത്ദേഹമാണ് തിരച്ചലിൽ കിട്ടിയത്.   ഇത്തിക്കര ആറ്റിന്റെ കൈവഴിയായ പള്ളിമൺ ആറ്റിൽ കുണ്ടുമൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതിനടുത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം വെൽഡിങ് ജോലിക്കാരനായനൗഫൽ ഉൾപ്പെടെ അഞ്ചു പേരാണ് ആറ്റുതീരത്ത് എത്തിയത് ഇവരിൽ ഒരാൾ കരക്കിരിക്കുകയും മറ്റു നാലുപേർ ആറ്റിൽ ഇറങ്ങുകയുമായിരുന്നു ഇവർ. ശക്തമായ ഒഴുക്കിൽപ്പെട്ട് നാലു പേരിൽ മൂന്നുപേർ രക്ഷപ്പെട്ടു. ഇവർ അറിയിച്ചതിനനുസരിച്ച് കണ്ണനല്ലൂർ പോലീസും ഫയർഫോഴ്സും സ്കൂബ ടീമും മുങ്ങൽ വിദഗ്ധരും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും നൗഫലിനെ കണ്ടെത്താൻ കഴിഞ്ഞില്ല തിരച്ചിൽ ഇന്ന് രാവിലെ ആരംഭിച്ചു അധികം വൈകാതെ തന്നെ മൃതദേഹം കിട്ടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി

കബറടക്കം ആലംകോട് ജുമാ മസ്ജിദിൽ നടക്കും