അപകടത്തിൽ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല

10-08-2022
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക്  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ഉടൻതന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെയോ, അടുത്തുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ഫോട്ടോയിൽ കാണുന്ന 
• ഷെമീർ - 34 വയസ്സ്, S/o സഫറുള്ള, കടവിൽ വീട്, ചേരമാൻ തുരുത്ത്, കഠിനംകുളം വില്ലേജ്, തിരുവനന്തപുരം റൂറൽ , 
• സഫീർ - 37 വയസ്സ്, S/o അബ്ദുൾ അസീസ്, കിഴക്കേ തൈവിളാകം വീട് ചേരമാൻ തുരുത്ത്, കഠിനംകുളം വില്ലേജ്, തിരുവനന്തപുരം റൂറൽ എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേരിലൊരാൾ  നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് അന്നേ ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മറൈൻ എൻഫോഴ്സ്മെൻ്റും കോസ്റ്റ് ഗാർഡും സംയുക്തമായി തെരച്ചിൽ നടത്തി വരുന്നു.