തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്‍ രോഗമുക്തി നേടിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
ജൂലായ് 13ന് യു.എ.ഇയില്‍ നിന്ന് വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലായ് 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടിലവ്ല. ഇദ്ദേഹത്തെ ശനിയാഴ്‌ച ഡിസ്‌ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.