കൊടുവഴന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് & ഗൈഡ്, എസ് പി സി യൂണിറ്റുകൾ സംയുക്തമായി സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു

കൊടുവഴന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് & ഗൈഡ്, എസ് പി സി യൂണിറ്റുകൾ സംയുക്തമായി സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു. സ്കൂളിൽ തരിശ്ശായിക്കിടന്ന സ്ഥലമാണ് കൃഷിയിടമാക്കിയത്.നിലമൊരുക്കിയും വിത്തുപാകിയും കാർഷികജീവിതത്തെ അടുത്തറിയാൻ ശ്രമിക്കുകയാണ് വിദ്യാർത്ഥികൾ .'ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ കൃഷിപാഠം, വിഷരഹിത പച്ചക്കറി, സ്വാശ്രയശീലം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം.