തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇന്‍സ്പയര്‍ അവാര്‍ഡ്-മനാക് പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതനവും സര്‍ഗ്ഗാത്മകവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇ-മാനെജ്മെന്റ് ഓഫ് ഇന്‍സ്പെയര്‍ അവാര്‍ഡ് സ്‌കീം വെബ് പോര്‍ട്ടലില്‍ പ്രഥമാധ്യാപകര്‍ മുഖേനയാണ്.
ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികളില്‍ സൃഷ്ടിപരമായ ചിന്താശക്തി വളര്‍ത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
🟩 *വെബ്സൈറ്റ്:* 👇
https://www.inspireawards-dst.gov.in.