ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21- 13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.