ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ദേശീയ പതാക വിതരണം ചെയ്തു. വീടുകളിൽ ഉയർത്തുന്നതിന് ആണ് പതാകകൾ കൈമാറിയത്.
സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഹ്വാനം ചെയ്ത ഹർ ഘർ തിരംഘ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയാണ് വിദ്യാർഥികൾക്ക് പതാക വിതരണം ചെയ്യുന്നത്. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഷിബു, സംഗീത, സജിൻ എന്നിവർ നേതൃത്വം നൽകി.