വർക്കലയിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ.

വർക്കലയിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ഇടവ വില്ലേജിൽ പാറയിൽ ദേശത്ത് മൂടില്ലാവിള സുഗന്ധാലയം വീട്ടിൽ സുരേഷ്കുമാർ മകൻ കണ്ണൻ എന്നു വിളിക്കുന്ന രഞ്ജിത്ത് .എസ് (21) ആണ് അറസ്റ്റിലായത്. 10-ാം ക്ലാസ്സിൽ
പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു . വയറുവേദനയുമായി ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പോലീസിനെ
വിവരമറിയിക്കുന്നത്. 8-ാം ക്ലാസ്സ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയിലായിരുന്നെന്നും കുറച്ച്
മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ വീട്ടുകാരെ കബിളിപ്പിച്ച്
പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് . ജില്ലാ പോലീസ് മേധാവി ശിൽപ ഐ പി എസ്സ് ന്റെ നിർദ്ദേശാനുസരണം വർക്കല ഡി വൈ എസ് പി .പി. നിയാസിന്റെ നേതൃത്വത്തിൽ
വർക്കല എസ്സ് എച് ഓ സനോജ്.എസ് അന്വേഷിക്കുന്ന കേസ്സിൽ സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി. ആർ
അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, എസ് സി പി ഓ മാരായ സുരജ, ഹേമ, ഷിജു, സി പി ഓ 
മാരായ പ്രശാന്തകുമരൻ, ജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.