വർക്കല: അറിവ് അതിജീവനം എന്ന പ്രമേയത്തിൽ നടക്കുന്ന കൊല്ലം ഖാദിസിയ്യയുടെ ഇരുപത്തിഎട്ടാം വാർഷിക സമ്മേളന പ്രചാരണാർഥം ഖാദിസിയ്യ പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായ ഹൈദറൂസ് മുസ്ലിയാർ നയിക്കുന്ന ദക്ഷിണ കേരള യാത്രക്ക് ഇന്ന് വർക്കലയിൽ സ്വീകരണം നൽകും.
വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി ഉദ്ഘാടനം ചെയ്യും.
കെ.പി അബൂബക്കർ ഹസ്റത്ത്, മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, വർക്കല കഹാർ എന്നിവർ സംബന്ധിക്കും