കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.സൗത്ത് മേൽപ്പാലത്തിനു താഴെ വച്ചുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന്‍റെ ദാരുണാന്ത്യം. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടെയാണ്  സംഭവം. വരാപ്പുഴ സ്വദേശി അരുണാണ് ശ്യാമിനെ കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ രണ്ടു പേർക്കും കുത്തേറ്റു. അരുണിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.